വാഹന റജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം; അഞ്ച് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി

പുതച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ നടൻ ഫഹദ് ഫാസിൽ അഞ്ച് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. ഫഹദിന് ഉപാദികളോടെ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ആലപ്പുഴ ജില്ലാസെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം പുതുച്ചേരി വാഹനറജിസ്ട്രേഷനിൽ ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹനവകുപ്പ് മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമച്ചതിന് ഫഹദിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിനോട് മോട്ടോർവാഹന വകുപ്പ് ശുപാർശയും ചെയ്തു.

പുതുച്ചേരി വാഹന റജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ കർശന ഉപാദികളോടെയാണ് നടൻ ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാസെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അടുത്ത തിങ്കഴാഴ്ച്ചയ്ക്കുള്ളിൽ തിരുവന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

ചോദ്യം ചെയ്യലിന് ശേഷം അടുത്ത രണ്ട് ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ടയ്ക്കാം. രാജ്യം വിട്ട് പുറത്ത് പോകുന്നതിന് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമുതി വാങ്ങണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഏത് സമയത്തും ഹാജരാകണം.

ഒപ്പം അൻപതിനായിരം രൂപയുടെ ബോണ്ടും സമർപ്പിക്കണമെന്നും ആലപ്പുഴ ജില്ലാസെഷൻസ് ജഡ്ജി ഉത്തരവിട്ടു. അതേസമയം, പുതുച്ചേരി വാഹന റജിസ്ട്രേഷന‍് തട്ടിപ്പിൽ നടൻ ഫഹദ് ഫാസിലിനെതിരെ മോട്ടോർ വാഹന വകുപ്പ് മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തു.

വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ നിന്ന് ഫഹദ് ഫാസിൽ രണ്ടാമതും ആഡംബരക്കാർ വാങ്ങിയെന്ന വാർത്തയെ തുടർന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News