ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്ന സിപിഐഎം മാതൃകയ്ക്ക് കേരളത്തിന്‍റെ കൈയ്യടി; കൊച്ചിയില്‍ ആസിയയുടെ വീടിന് തറക്കല്ലിട്ട് കോടിയേരി ഉദ്ഘാടനം കുറിച്ചു

സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവനരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.ചേലക്കുളം പുത്തന്‍പുര വീട്ടില്‍ ആസിയയുടെ വീടിന് തറക്കല്ലിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭവനരഹിതരായ 29 പേര്‍ക്കാണ് വീട് വെച്ചു നല്‍കുന്നത്.സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കോലഞ്ചേരി ഏരിയാ കമ്മിറ്റിക്കു കീ‍ഴിലെ ചേലക്കുളം പുത്തന്‍പുര ആസിയയുടെ വീടിന് തറക്കല്ലിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.വീടില്ലാത്തവര്‍ക്ക് വീട് വെച്ചു നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അത് പ്രായോഗികമാക്കാന്‍ ബഹുജന സംഘടനകളുടെ സഹകരണം ഉണ്ടാകണമെന്നും കൊടിയേരി പറഞ്ഞു.

ജില്ലാ സെക്രട്ടറി പി രാജീവ്,സംസ്ഥാന കമ്മിറ്റി അംഗം സി എന്‍ മോഹനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
22ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി 22 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്.

എന്നാല്‍ വിവിധ ഏരിയ കമ്മിറ്റികള്‍ അധികമായി വീട് നിര്‍മ്മിച്ചു നല്‍കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ക‍ഴിഞ്ഞ വര്‍ഷം നടന്ന ഡി വൈ എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന്‍റെ ഭാഗമായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ഭവനരഹിതരായ 13 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News