
കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ്വീകരിച്ചിട്ടുള്ളത്.
അതിര്‍ത്തി കവാടങ്ങളിലും രാജ്യാന്തര വിമാനത്താവളത്തിലും അതിസൂക്ഷ്മമായ നിരീക്ഷണത്തിനാണ് അധികൃതരുടെ നിര്‍ദ്ദേശം.
പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ടൂര്‍ണമെന്റ് നടക്കുന്ന ജാബിര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും പരിസരത്തും ആഭ്യന്തരമന്ത്രാലയം ഉന്നത സുരക്ഷാ മേധാവികളുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ളത്.
രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജനുവരി 5- ന് അവസാനിക്കുന്ന ടൂര്‍ണമെന്റ് ഡിസംബര്‍ 22- ന് 5.30- ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കുവൈത്തും സൗദി അറേബ്യയുമാണ് മത്സരം.
കുവൈത്ത്, സൗദി അറേബ്യര്‍. യുഎഇ, ഒമാന്‍ എന്നിവരാണ് എ ഗ്രൂപ്പില്‍. ബഹ്‌റൈന്‍, ഖത്തര്‍, യെമന്‍, ഇറാഖ് എന്നി രാജ്യങ്ങളാണ് ബി ഗ്രൂപ്പില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here