മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍; മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.മുത്തലാഖ് വഴി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍.

മുഴുവന്‍ എം പി മാരോടും സഭയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബി ജെ പി വിപ്പ് നല്‍കിയിട്ടുണ്ട്.മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

മൂന്ന് തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here