ജറുസലേം വിഷയത്തില്‍ അമേരിക്കയുടെ ധിക്കാരത്തിന് യുഎന്നിന്റെ തിരിച്ചടി; അമേരിക്കന്‍ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി

ന്യൂയോര്‍ക്ക്: ജറുസലമിനെ ഇസയേലിന്റെ തലസ്ഥാനമായി പ്രഖാപിച്ച അമേരിക്കയുടെ നടപടിക്കെതിരെ യുഎന്‍ പ്രമേയം പാസാക്കി. ഇന്ത്യ അടക്കം 128 പേര്‍ യുഎന്‍ പൊതുസഭയില്‍ പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്തു. ഒമ്പതു പേര്‍ എതിര്‍ത്തു. 35 രാജ്യങ്ങള്‍ വിട്ടുനിന്നു.

പ്രമേയത്തില്‍ അമേരിക്കയുടെ പേര് പറയുന്നില്ല. ജറുസലേമിന്റെ സ്ഥിതി സംബന്ധിച്ച ഏതു തീരുമാനത്തിനും നിയമസാധുത ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രമേയം. നേരത്തെ ഈജിപ്ത് കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ അമേരിക്ക വീറ്റോ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here