കൊപ്പലാശാന്‍ മരണമാസാ; പ്രതാപശാലികളായ ബംഗളൂരു എഫ്‌സിയെ മടയില്‍ കയറി തോല്‍പ്പിച്ച് ആശാനും പിള്ളേരും

ബംഗളൂരു: സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്‌സിക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്‌സിയാണ് ബംഗളൂരുവിനെ വീഴ്ത്തിയത്. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയാണ് ജംഷഡ്പുരിന് വിജയം സമ്മാനിച്ചത്.

ഗോള്‍ രഹിത സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിനു വഴിത്തിരിവായത് ബംഗളൂരുവിന്റെ സുഭാശിഷ് ബോസിന്റെ ഫൗളായിരുന്നു.

മരണ മിനിറ്റില്‍ ശുഭാശിഷിന് മഞ്ഞക്കാര്‍ഡും ജംഷഡ്പുരിന് പെനാല്‍റ്റിയും ലഭിച്ചു. ജംഷഡ്പുരിനു വേണ്ടി പെനാല്‍റ്റി കിക്കെടുത്ത ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ബംഗളൂരുവിനായി കളംനിറഞ്ഞ് കളിച്ച മിക്കുവാണ് കളിയിലെ താരം. വിജയത്തോടെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ജംഷഡ്പുര്‍ രണ്ട് വിജയവും മൂന്ന് സമനിലയും സഹിതം ഒമ്പത് പോയന്റോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 12 പോയന്റുള്ള ബംഗളൂരു രണ്ടാം സ്ഥാനത്ത് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News