ദുശ്ശാസന വേഷം അഭിനയിച്ചാല്‍ കഥകളി നടൻ ഗോപി ആശാന്‍ സ്ത്രീവിരുദ്ധനാകുമോ; മമ്മൂട്ടിയെ പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരാളെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്നും ജോയ് മാത്യു

വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ ഞാൻ കണ്ടിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. മമ്മൂട്ടിയെ വിമർശിക്കുന്ന സ്ത്രീകൾക്ക് പോലും അദ്ദേഹത്തോട് ആരാധനയാണെന്നും ജോയ് മാത്യു ഫേസ് ബുക്കിൽ എഴുതുന്നു.

അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം എന്നും അദ്ദേഹം ചോദിക്കുന്നു .

ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ” മമ്മുക്ക മമ്മുക്ക” എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക്‌ തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കിൽ എന്ത്‌ കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റർ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‌-
അതല്ലെ അതിന്റെയൊരു അന്തസ്സ്‌-
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ ഞാൻ
കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ
ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here