ഓഖി; പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് സാധ്യത

ദില്ലി: ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചചെയ്യുമെന്ന് സൂചന. ദുരന്തത്തിന്റെ തീവ്രതയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമാണ് പ്രത്യേക ചര്‍ച്ചയില്‍ വിഷയമാകുക.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചയ്ക്ക് മറുപടി നല്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഖി ചുഴലിക്കാറ്റിനേ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാരും അണ്ണാ ഡിഎംകെ അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 7300 കോടി രൂപയുടെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News