അര്‍ബുദത്തിനും പ്രമേഹത്തിനുമുള്ളതടക്കം 92 മരുന്നുകള്‍ക്ക് വില കുറച്ചു

ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് 92 മരുന്നുകള്‍ക്ക് വിലകുറയുന്നത്. രണ്ടാംഘട്ട വിലനിയന്ത്രത്തിന്റെ ഭാഗമായാണ് ഇത്.

നേരത്തെ 65 മരുന്നുകളുടെ വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണു 27 എണ്ണം കൂടി വിലനിയന്ത്രണ പട്ടികയില്‍ ചേര്‍ത്തത്. അര്‍ബുദം, പ്രമേഹം, അണുബാധ, വേദന, രക്തസമ്മര്‍ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയും.

വേദനസംഹാരികളായ ഡൈക്ലോഫെനാക്, ട്രഡമോള്‍, കൊളെസ്‌ടെറോളിനുള്ള റോസുവസ്റ്റാറ്റിന്‍, പ്രമേഹത്തിനുള്ള വോഗ്ലിബോസ്, മെറ്റ്‌ഫോര്‍മിന്‍ സംയുക്തങ്ങള്‍ എന്നവയ്ക്കും വിലകുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here