മലപോലെ വന്നു; എലിപോലെ പോയി; ടു ജി സ്പെക്ട്രം വിധിയില്‍ ജയരാജന്‍റെ പ്രതികരണം

ടുജി സ്‌പെക്ട്രം അഴിമതിക്കേസിൽ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടത് ജനങ്ങളിലാകെ ഞെട്ടലുണ്ടാക്കി.  ടുജി സ്‌പെക്ട്രം അഴിമതി രാജ്യത്ത് ഒട്ടേറെ ചർച്ചകൾക്ക് ഇടയാക്കിയ ഒന്നായിരുന്നു.  സിബിഐയാണ് അന്വേഷണം നടത്തിയത്.  രാജ്യത്തെ മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ.

കോടതി പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കാൻ കാരണമായത് ഫലപ്രദമായി കേസ് അന്വേഷിക്കുന്നതിൽ അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുകൊണ്ടാണ്.  ലേലമൊന്നും നടത്താതെ സ്വന്തക്കാർക്ക് സ്‌പെക്ട്രം ലൈസൻസ് നൽകുകയായിരുന്നു.

അതുവഴി സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.  അഴിമതിക്കാരെ തുറുങ്കിലടക്കാൻ കഴിയാത്തവിധത്തിലാണ് പല അഴിമതിക്കേസുകളുടെയും നടത്തിപ്പ് എന്നാണ് മൂന്ന് ടുജി സ്‌പെക്ട്രം കേസുകളിൽ ഒന്നിന്റെ വിധി നൽകുന്ന സൂചന.  ‘കൂട്ടിലിട്ട തത്തയെപ്പോലെ’ സിബിഐ മാറിയോ എന്ന സംശയമാണ് ഉയർന്നുവരുന്നത്.

രാഷ്ട്രീയവേട്ടക്കായി അന്വേഷണഏജൻസിയെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപവും ഉയർന്നുവന്നതാണ്.  സിബിഐ പോലുള്ള അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ല.  അഴിമതിക്കേസുകളുടെ അന്ത്യം ഇത്തരത്തിലാവുന്നത് അഴിമതി നടത്തുന്നവർക്ക് പ്രചോദനമാവുകയും ചെയ്യുന്നു.  സുപ്രീംകോടതി വിധി സിബിഐക്ക് ഒരു പാഠവും താക്കീതുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News