ദേശീയ സ്കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളം ഇതിഹാസം കുറിച്ചു; തുടര്‍ച്ചയായ 20ാം കിരീടം കേരളത്തിന്‍റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി

ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സിന്റെ അവസാന ദിനമായ ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയോടെയുമാണ് കേരളം കിരീടനേട്ടം സ്വന്തമാക്കിയത്. 86പൊയിന്റോടെ കേരളം ഒന്നാമതെത്തിയപ്പോള്‍ 64 പൊയിന്റുമായി ഹരിയാനക്ക് രണ്ടാം സ്ഥാനം മാത്രം.

അവസാന ദിനമായ ഇന്ന് ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും 1500 മീറ്ററിലാണ് കേരളം സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും, ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. കെ ആര്‍ ആതിര 1500 മീറ്ററില്‍ വെള്ളി നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ 200മീറ്ററില്‍ അശ്വിന്‍ ബി ശങ്കറും, ആണ്‍കുട്ടികളുടെ 4*400 മീറ്റര്‍ റിലേയിലും കേരളം വെള്ളി നേടി.

മീറ്റിന്റെ നാലാം ദിനമായ ഇന്നലെ കേരളം മൂന്ന് സ്വണവും, മൂന്നു വെള്ളിയും, രണ്ട് വങ്കലവും നേടിയാണ് ഹരിയാനെ പിന്തള്ളി ഒന്നാമതെത്തിയത്. ചരിത്രത്തില്‍ ആദ്യമായി ഡിസ്‌കസ് ത്രോയിലും കേരളം ഇന്നലെ സ്വര്‍ണ നേട്ടം കരസ്ഥമാക്കിയിരുന്നു.

അലക്‌സ് പി തങ്കച്ചനാണ് പഞ്ചാബ് കൈയടക്കിയിരുന്ന ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണനേട്ടം കൈവരിച്ചത്. മീറ്റില്‍ ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിക്കും, പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിക്കുമാണ് ഒന്നാംസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News