ഭാര്യയെ സൂക്ഷിക്കുക; അവള്‍ പിന്നാലെയുണ്ട്

വിവാഹേതര ബന്ധം കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് താക്കീതായി ഒരു ഹ്രസ്വചിത്രം. തീര്‍ച്ചയായും ഭര്‍ത്താക്കന്മാരും ഭാര്യമാരും ഇതൊന്ന് കണ്ടിരിക്കണം. ഭാര്യയെ അവഗണിച്ചോ ഒച്ചയുയർത്തിയോ അവരെ ഒതുക്കിയാൽ ആരുമറിയാതെ എല്ലാമങ്ങ് നടന്നുപോകുമെന്ന മിഥ്യാധാരണയുമായി നടക്കുന്ന പുരുഷന്മാര്‍ക്ക് കിട്ടുന്ന ഇരുട്ടടിയാണ് ചുരി എന്ന ഹ്രസ്വ ചിത്രം.

കുടുംബകലഹമോപൊട്ടിത്തെറിക്കലോ ഇല്ലാതെ പുറത്തൊരു മനുഷ്യക്കുഞ്ഞുപോലുമറിയാതെയാണ് ഇവിടെ മിടുക്കിയായ ഒരു ഭാര്യ ഭർത്താവിന്റെ അവിഹിതം കൈയോടെ പിടികൂടിയത്. വിശ്വസിച്ച് ഒപ്പം കഴിയുന്ന ഭാര്യയെ കണ്ടില്ലെന്നു നടിച്ച് പരസ്ത്രീബന്ധം കൊതിച്ചു പോകുന്ന ഭർത്താക്കന്മാർക്കെല്ലാമുള്ള ചുട്ട മറുപടിയാണ് ഈ വിഡിയോ.

ദാമ്പത്യത്തിൽ സത്യസന്ധത പുലർത്താൻ കഴിയാത്തവർ നൈമിഷിക സുഖത്തിനുവേണ്ടി മറ്റുബന്ധങ്ങൾ തേടിപ്പോകുമ്പോൾ അവിടെ അവരെകാത്തിരിക്കുന്നത് മറ്റൊരു വിശ്വാസവഞ്ചനയാണെന്നു പറയാതെ പറയുകയാണ് ഈ ചിത്രം. വൻകൈയടിയോടെയാണ് സമൂഹമാധ്യമങ്ങളിൽ ഈ ഹ്രസ്വചിത്രം സ്വീകരിക്കപ്പെട്ടത്.

വീട്ടിൽ നിന്ന് ഓഫീസിലേയ്ക്കെന്ന നുണ പറഞ്ഞിറങ്ങിയ ഭർത്താവ് എവിടേക്കാണ് പോയതെന്ന കൃത്യമായ ധാരണ ഭാര്യയ്ക്കുണ്ടായിരുന്നു.  ഭർത്താവിന്റെ കള്ളത്തരം കൈയോടെ പിടിക്കുമ്പോഴും അവർ ഒരിക്കലും പൊട്ടിത്തെറിക്കുന്നില്ല.

ഹൃദയം കൊണ്ടല്ല ബുദ്ധികൊണ്ടാണ് അവർ ആ സാഹചര്യത്തെ നേരിട്ടത്. മൻസി ജെയ്ൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ ടിസ്ക ചോപ്ര, അനുരാഗ് കശ്യപ്, സുവ്‌രീൻ ചൗള എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News