പുതുവൈപ്പ് സമരക്കാര്‍ക്ക് തിരിച്ചടി; എല്‍പിജി പ്ലാന്റിനെതിരായ ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി; ജീവനും സ്വത്തിനും പദ്ധതി ഭീഷണിയെന്ന വാദം അടിസ്ഥാനരഹിതമെന്ന് വിധി

പുതുവൈപ്പില്‍ ഐ ഒ സിയുടെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ തള്ളി. പദ്ധതിയുമായി ഐഒസിക്ക് മുന്നോട്ട് പോകാമെന്നും ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് വ്യക്തമാക്കി. അതേസമയം സമരം ശക്തമാക്കുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

പദ്ധതിക്കെതിരെ സമരസമിതി പ്രവർത്തകരും പരിസരവാസികളുമായ രണ്ടുപേരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചിരുന്നത്. രേഖകളും വാദങ്ങളും പരിശോധിച്ച ട്രിബ്യൂണൽ, ശശിധരൻ നമ്പ്യാർ , സമരസമിതിയുടെ വാദങ്ങൾ തള്ളി, പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുമതി നൽകുകയായിരുന്നു.

ഐഒസിയുടെ പുതിയ പ്ലാന്റ് പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിർമിക്കുന്നതെന്നും, പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു മായിരുന്നു ഹർജിയിലെ വാദം. വനം പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി നിബന്ധനകൾ കമ്പനി ലംഘിച്ചുവെന്നും, ഈ സാഹചര്യത്തിൽ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നും ഹർജിക്കാർ വാദിച്ചു .

എന്നാൽ ഇവ തെളിയിക്കാനാവശ്യമായ രേഖകളൊന്നും സമരസമിതി ഹാജരാക്കിയിട്ടില്ലെന്ന്, ട്രിബ്യൂണൽ കണ്ടെത്തി. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന സമരക്കാരുടെ ആരോപണത്തിൽ കഴമ്പില്ലെന്ന ട്രിബ്യൂണൽ വിലയിരുത്തി. വേലിയേറ്റം മേഖല രൂപപ്പെടുത്തിയ 96 ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രിബ്യൂണൽ വിധിച്ചു . കരയിടിച്ചിൽ തടയാൻ വിദഗ്ധരുടെ നിർദ്ദേശം നടപ്പിലാക്കി പദ്ധതി യാഥാർത്ഥ്യ മാക്കാവുന്നതാണ് .

ഈ സാഹചര്യത്തിൽ ഐഒസി പ്ലാന്റിലെ ടാങ്ക് നിർമ്മാണത്തിനു ടെർമിനൽ നിർമാണത്തിന് തടസ്സമില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. എന്നാൽ പദ്ധതിക്കെതിരായ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്സമരമെന്നും, മരിക്കേണ്ടിവന്നാലും സമരം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.

ഐ ഒ സിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി മുൻപ് ഉത്തരവിട്ടിരുന്നു ഇതിനെത്തുടർന്ന് നിർമാണം ആരംഭിച്ചപ്പോൾ സമരം ശക്തമാവുകയും, പോലീസ് നടപടിയിൽ കലാശിക്കുകയും ചെയ്തു. അന്ന് സർക്കാർ ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്ന് നിർമാണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് .എന്നാൽ പ്രദേശവാസികളുടെ തുടർന്നുവന്നു.

ഇതിനിടെയാണ് ഐഒസിക്ക് അനുകൂലമായും , സമരസമിതിയുടെ വാദങ്ങൾ തള്ളിയും ഹരിത ട്രിബ്യൂണൽ വിധി വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here