ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ തെരുവില്‍; ഗുജറാത്തില്‍ വിജയ് രൂപാണി

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും മുഖ്യമന്ത്രിമാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഗാന്ധിനഗറില്‍ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കും.

വിജയ് രൂപാണ് മുഖ്യമന്ത്രിയും, നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്തിയും ആകുമെന്നുമാണ് സൂചന. അതേ സമയം ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്തിയെ തീരുമാനിക്കാന്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി.

മന്ത്രിസഭാ രൂപീകരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റിലിയുടെയും ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെയും നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ ചേരുന്ന പുതിയ എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. വിജയ് രൂപാനി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

അതേ സമയം ബിജെപിയില്‍ നിന്നും അകന്ന് നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാന്‍ നിധിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കും.ഭാവ്‌നഗറില്‍നിന്നും ജയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വിഘാണിക്ക് മന്ത്രിസ്ഥാനം നല്‍കാനും സാധ്യതയുണ്ട്.

എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേം കുമാര്‍ ധുമലിന്റെ തോല്‍വിയോടെ ബിജെപിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കടുത്ത വെല്ലുവിളിയാണ്. കേന്ദ്രമന്ത്രി ജെപി നഡ്ഡ, ജയറാം താക്കുര്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം. പ്രേം കുമാര്‍ ധുമലിന്റെ മകന്‍ അനുരാഗ് താക്കൂറും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്.

നീരീക്ഷകയായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സിംലയില്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. അതേസമയം പ്രേംകുമാര്‍ ധുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോര്‍കമ്മിറ്റി മീറ്റിംഗ് നടക്കുന്ന ഹാളിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News