ഇരു വൃക്കകളും തകരാറിലായ സന്ധ്യ സുമനസ്സുകളുടെ സഹായം തേടുന്നു; വൃക്ക ദാതാവിനെ ലഭിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നെട്ടോട്ടമോടുന്നു

ഇരു വൃക്കകളും തകരാറിലായ സന്ധ്യ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന വ്യഥയിലാണ്. സന്ധ്യയ്ക്ക് വൃക്ക ദാനം ചെയ്യാൻ ദാതാവിനെ ലഭിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒാരോ ആ‍ഴ്ചയിലും 4000 രൂപ വരെയാണ് ഡയാലിസിസിന് വേണ്ടി മാത്രം ഇവർക്ക് ചിലവ് വരുന്നത്.

രണ്ടര വർഷമായി ഇരു വൃക്കകളും തകരാറിലായ സന്ധ്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യണം.

ഇങ്ങനെ മാത്രം ഒരാ‍ഴ്ചയിൽ ചിലവ് വരുന്നത് 4000 രൂപ വരെ. ഇപ്പോൾ ഒരു വൃക്ക ദാനം ചെയ്യാനായി ദാതാവിനെ ലഭിച്ചു. പക്ഷെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം ഇല്ലാത്തത് സന്ധ്യക്കും കുടുംബത്തിനും തിരിച്ചടിയായി.

ഭർത്താവ് സുനിൽ ഒാട്ടോ ഒാടി ഉണ്ടാക്കുന്ന പണം സന്ധ്യയുടെ ഒാരോ ആ‍ഴ്ചയിലെ ചികിത്സയ്ക്ക് പോലും തികയാറില്ല.

7 വയസ്സുള്ള മകൾ നിഹാര. അവൾക്ക് പോലും ആവശ്യമായ ഒന്നും നൽകാൻ ക‍ഴിയുന്നില്ല എന്നതും ഇവരെ കൂടുതൽ ദുഖിതരാക്കുന്നു. സ്വന്തമായി വീടു പോലും ഇല്ലാത്ത ഇവർ ഇനി ശസ്ത്രക്രീയയ്ക്ക് എന്ത് ചെയ്യും എന്ന ആശങ്കയിലാണ്. അതാണ് സന്ധ്യയ്ക്ക് ജീവിതത്തിലെക്ക് തിരികെ വരാനുള്ള ഏക വ‍ഴിയും.

സുമനസ്സുള്ളവർ ഇവരെ സഹായിക്കുക

SBI ശാസ്തമംഗലം ശാഖയിലെ
67351878535 എന്ന അക്കൗണ്ട് നമ്പറിൽ പണം നിക്ഷേപിക്കാം
IFSC കോഡ് SBIN0000023

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News