ചെണ്ടുമല്ലി സൗന്ദര്യം മാത്രമല്ല ഔഷധവുമാണ്

ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് ചെണ്ടുമല്ലി. പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളർത്തുന്നു. ഒന്നു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. ചെണ്ടുമല്ലി ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്.

മല്ലികയുടെ ജന്മദേശം മെക്സിക്കോയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗർഭാശയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ ചികിൽസിക്കുവാൻ അന്നു കാലം മുതൽ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു.

മധ്യകാലഘട്ടത്തിൽ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികൾക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.

ചെണ്ടുമല്ലിക്ക് വിരശല്യം,ദഹനക്കേട്,മൂത്രവർദ്ധന,ആർത്തവ സംബന്ധിയായ പ്രശ്നങ്ങൾ, മലബന്ധം മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവിൽ നിന്നെടുക്കുന്ന സത്ത് ഒരു അണുനാശിനിയുമാണ്.

ഇതിന്റെ പൂവ് അർശ്ശസ്, നേത്രരോഗങ്ങൾ മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി ബ്രോങ്കൈറ്റിസ്,ജലദോഷം,വാതം മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News