ഒാഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം; ആഭ്യന്തര അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം 26 ന് കേരളത്തിലെത്തും

ഒാഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തും. ഇൗ മാസം 26 മുതൽ 29 വരെയാണ് സന്ദർശനം. കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുന്നത്. 3 സംഘങ്ങളായി തിരിഞ്ഞ് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നഷ്ടങ്ങൾ വിലയിരുത്തും.

ഒാഖി ദുരന്തത്തെ തുടർന്നുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം എത്തണമെന്ന സംസ്ഥാന സർക്കാരിന്‍റെ നിരന്തര ആവശ്യത്തെതുടർന്നാണ് സംഘം കേരളത്തിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര അഡീഷണൽ സെക്രട്ടറി വിപിൻ മാലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇൗ മാസം 26നാണ് തിരുവനന്തപുരത്തെത്തുക.

തുടർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് ഒാഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. തിരുവനന്തപുരം-കൊല്ലം, ആലപ്പു‍ഴ -കൊച്ചി, തൃശൂർ- അ‍ഴീക്കൽ എന്നിങ്ങന മേഖല തിരിച്ചാകും സംഘത്തിന്‍റെ സന്ദർശനവും നാശനഷ്ടങ്ങളുടെ വിലയിരുത്തലും. 29ാം തീയതി വരെ സംഘത്തിന്‍റെ സന്ദർശനം തുടരുമെന്നാണ് സൂചന.

ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തക്കുന്നവരും സംഘത്തിലുണ്ടാകും. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിനു ശേഷമാകും തീരുമാനിക്കുക.

നേരത്തെ 7340 കോടിയുടെ സമഗ്ര പാക്കേജും അടിയന്തര സഹായമായി 422 കോടി രൂപയും സംസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ എത്തിയപ്പോൾ ആവശ്യപ്പെട്ടിരുന്നു.

തീരദേശ മേഖലയിലെ നാശനഷ്ടത്തിനു പുറമെ ദുരന്തത്തിൽ വലിയ കൃഷി നാശമാണ് സംസ്ഥാനത്തുണ്ടായത്. ഒാഖിയെ തുടർന്ന് ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്. 2400 ഒാളം പേരെ രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News