അക്ഷരവിരോധികളായ സംഘികള്‍ രാത്രിയുടെ മറവില്‍ കത്തിച്ചു നശിപ്പിച്ച ഗ്രന്ഥശാല; പുതുമോടിയില്‍ പിണറായി നാടിന് സമര്‍പ്പിക്കും

തിരൂരില്‍ ആര്‍ എസ് എസ്സുകാര്‍ തീവെച്ച് നശിപ്പിച്ച ഗ്രന്ഥാലയം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നാട്ടുകാരും പ്രവാസികളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒന്നരവര്‍ഷക്കാലത്തെ ശ്രമത്തിലാണ് ഗ്രന്ഥാലയം പുനസ്ഥാപിച്ചത്.

തിരൂര്‍ തലൂക്കരയിലെ എ കെ ജി സ്മാരക ഗ്രന്ഥാലയമാണ് രാത്രിയുടെ മറവില്‍ ആര്‍ എസ് എസ്സുകാര്‍ അഗ്നിക്കിരയാക്കിയത്. 2016 മാര്‍ച്ച് 22ന് എ കെ ജിദിനത്തില്‍ത്തന്നെയായിരുന്നു സംഭവം. നാടിന്റെ വെളിച്ചമായിരുന്ന കുഞ്ഞുകെട്ടിടത്തിനോടൊപ്പം ആയിരക്കണക്കിന് പുസ്തകങ്ങളും അഗ്നിക്കിരയായി.

തുടര്‍ന്നാണ് നാട്ടുകാരും പ്രവാസികളും ചേര്‍ന്ന് ഗ്രന്ഥശാല പുന്സ്ഥാപിക്കാന്‍ തീരുമാനിച്ചു. 10 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംസ്ഥനത്തുടനീളം സഞ്ചരിച്ച് പുസ്തകം ശേഖരിച്ചു.

വാട്‌സ് ആപ് കൂട്ടായ്മകള്‍വഴി ആയിരത്തോളം പുസ്‌കങ്ങള്‍ ശേഖരിക്കാനായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്രന്ഥാലയം നാടിന് സമര്‍പ്പിക്കും. മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംഘ്പരിവാര്‍ ഫാസിസത്തിനെതിരേ ചരിത്രത്തിലെ ആവേശംനിറഞ്ഞ ഉയര്‍ത്തേഴുന്നേല്‍പ്പായി മാറുകയാണ് ഈ ഗ്രന്ഥാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News