ഓഖിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ല

ദില്ലി: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നും എന്നാല്‍ ഓഖിയെ ഗുരുതര സാഹചര്യമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നതെന്നും രാജ്‌നാഥ് പറഞ്ഞു. ഓഖി കാറ്റ് സംബന്ധിച്ച് എല്ലാ മുന്നറിയിപ്പുകളും നവംബര്‍ 29ന് തന്നെ നല്‍കിയിരുന്നുവെന്നും രാജ്‌നാഥ് പറഞ്ഞു.

ദുരന്തത്തില്‍ കേരളത്തില്‍ 74 പേര്‍ മരിച്ചുവെന്നും 214 പേരെ കണ്ടെത്താനുണ്ടെന്നും രാജ്‌നാഥ് സഭയെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News