
ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ്, മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. സന്ധ്യാ റാണി എന്ന 25കാരിയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. ഒരു വര്‍ഷമായി യുവതിയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന കാര്‍ത്തിക് എന്നയാളാണ് അക്രമത്തിന് പിന്നില്‍. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ യുവതിയുടെ അടുത്തെത്തിയ യുവാവ് വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി.
എന്നാല്‍ ബന്ധം തന്റെ കുടുംബം അംഗീകരിക്കില്ലെന്ന് അറിയിച്ചതോടെ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സന്ധ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് തന്നെയാണ് കാര്‍ത്തിക് വന്നതെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിന് ദൃക്‌സാക്ഷികളായ ചിലരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ത്തിക്കിനെ അറസ്റ്റ് ചെയ്തു.
മരിക്കുന്നതിന് മുമ്പ് യുവാവിനെതിരെ സന്ധ്യ മൊഴി നല്‍കിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ജോലി നഷ്ടപ്പെട്ട കാര്‍ത്തിക് മദ്യത്തിനും ലഹരിമരുന്നുകള്‍ക്കും അടിമയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ഡിസിപി ബി. സുമതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here