ബ്ലാസ്‌റ്റേഴ്‌സിന് പുത്തനുണര്‍വും ആവേശവും പകരാന്‍ പേരാമ്പ്രയിലെ ഈ ചെറുപ്പക്കാര്‍

ഐഎസ്എല്ലിന് കൂടുതല്‍ ആവേശം പകരാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് പേരാമ്പ്രയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. ആരവം എന്ന പേരില്‍ ഒരു ആവേശ തിരയിളക്കുന്ന ആല്‍ബവുമായാണ് യുവാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നത്

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പുത്തനുണര്‍വും ആവേശവും പകരാന്‍ ഒരു വീഡിയോ ആല്‍ബം. കോഴിക്കോട് പേരാമ്പ്രയിലെ യുവാക്കളാണ് ആല്‍ബത്തിന് പിന്നില്‍, മഞ്ഞപ്പടയുടെ ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുക്കിയെത്തുന്നത്.

എന്നാല്‍ തുടര്‍ച്ചയായ സമനിലകള്‍ ഏറ്റുവാങ്ങിയ മഞ്ഞപ്പടയ്ക്ക് ആകെയുള്ളത് ഒരു ആശ്വാസ ജയം മാത്രം ഈ സാഹചര്യത്തിലാണ് ടീമിന് ആവേശം പകരാന്‍ ആല്‍ബവുമായി ഇവര്‍ മുന്നോട്ട് വന്നത്.

എപ്പോഴും കപ്പിന് കൈ എത്തും ദൂരത്തെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ കപ്പില്‍ മുത്തം വെക്കുമെന്ന വിശ്വാസത്തിലാണ് മഞ്ഞപ്പടയുടെ ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here