അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നെന്ന് എംഎ ബേബി

കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെ രാജ്യത്ത് കടന്നാക്രമണങ്ങള്‍ വര്‍ധിക്കുന്നതായി സിപിഐഎം പൊളിറ്റ്ബ്യൂറൊ അംഗം എം എ ബേബി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുക അല്ലെങ്കില്‍ വകവരുത്തുക എന്നതാണ് ഇരുട്ടിന്റെ ശക്തികള്‍ ചെയ്ത് കൊണ്ടിരിതെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട്ടെ യുവമാധ്യമ പ്രവര്‍ത്തകനായിരുന്ന, ജിബിന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലര്‍പ്പില്ലാത്ത ആത്മാര്‍ത്ഥതയുടേയും കറകളഞ്ഞ സൗഹൃദത്തിന്റേയും പ്രതീകമായിരുന്ന കോഴിക്കോട്ടെ യുവമാധ്യമ പ്രവര്‍ത്തകന്‍ ജിബിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 2 വര്‍ഷം. ജിബിന്റെ കൂട്ടുകാര്‍ ചേര്‍ന്ന് ഇത്തവണയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നാവ് അറിയുമ്പോള്‍ അകത്തോ പുറത്തോ എന്ന വിഷയത്തില്‍ നടന്ന സംവാദം സിപിഐഎം പൊളിറ്റ് ബ്യൂറൊ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകര്‍ വേണ്ടത്ര ചോദ്യങ്ങള്‍ ചോദിക്കുന്നില്ലെന്ന് എംഎ ബേബി പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ബേബി പറഞ്ഞു.

മാധ്യമങ്ങള്‍ സ്വയം പെരുമാറ്റ ചട്ടം കൊണ്ടുവരികയാണ് വേണ്ടത്, അത് ഭരണകൂടം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. കോടതികളില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് പുനപരിശേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജിബിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News