ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും വിജയ് രൂപാനി; ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും വിജയ് രൂപാനിയെ തെരഞ്ഞെടുത്തു. അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേലും അതേ സ്ഥാനത്ത് തുടരും.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മാന്‍ സുഖ് മാണ്ഡവ്യ, നിതിന്‍ പട്ടേല്‍ എന്നിവരായിരുന്നു വിജയ് രൂപാനിയെ കൂടാതെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പരിഗണനയിലുണ്ടായിരുന്നത്.

ഫലപ്രഖ്യാപനം വന്നതുമുതല്‍ തുടരുന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് വിജയ് രൂപാനിയെ വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിനഗറില്‍ എംഎല്‍എ മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പട്ടേല്‍ സമുദായത്തെ അനുനയിപ്പിക്കാന്‍ നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയായി നിലനിര്‍ത്താനും തീരുമാനിച്ചു. ഗുജറാത്തില്‍ വിജയം നേടാനായെങ്കിലും പാര്‍ട്ടിക്ക് സീറ്റ് കുറഞ്ഞ സാഹചര്യത്തില്‍ രൂപാനിയെ മാറ്റി പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള പ്രമുഖരെ മറികടന്നാണ് രൂപാനി വീണ്ടും മുഖ്യമന്ത്രിയായത്.

എന്നാല്‍ ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമലിന്റെ തോല്‍വിയോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ ബിജെപി നേതൃത്വം പ്രതിസന്ധിയിലാണ്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് സിംലയില്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ ജയറാം താക്കൂറിനെ മുഖ്യമന്തിയാക്കാന്‍ ധാരണയായിരുന്നു.

ഇതിന് പിന്നാലെ ചേര്‍ന്ന കോര്‍ കമ്മിറ്റി മീറ്റിംഗില്‍ എംഎല്‍എമാര്‍ ചേരി തിരിഞ്ഞ് ഒരു വിഭാഗം പ്രേംകുമാര്‍ ധുമലിനെ മുഖ്യമന്ത്രിയാക്കണമെന്ന് നിലപാടെത്തതോടെ ബിജെപി നേതൃത്വംകൂടുതല്‍ പ്രതിസന്ധിയിലായി. ധുമലിനെ അനുകൂലിച്ച് ബിജെപി പ്രവര്‍ത്തകരും പ്രകടനം നടത്തി.

കോര്‍ കമ്മിറ്റി യോഗത്തില്‍ ശക്തമായ അഭിപ്രായഭിന്നത നേരിട്ടതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിയാതെ കേന്ദ്രസംഘം ദില്ലിയിലേക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News