ബിജെപി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനം; ഗുജറാത്ത് മോഡല്‍ വലിയൊരു നുണ: മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

ദില്ലി: വീണ്ടും മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ബിജെപി നുണയില്‍ കെട്ടിപ്പൊക്കിയ പ്രസ്ഥാനമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

2ജി ഇടപാടിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ അത് തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ മോദി തയാറാകാത്തതെന്താണ്.- രാഹുല്‍ ചോദിക്കുന്നു.

ജിഎസ്ടിയെന്നത് ഗബ്ബാര്‍ സിങ്ങിന്റെ നികുതിയാണ്. റാഫേല്‍ ഇടപാട് നുണയുടെ കൂടാരമാണ്. മോദിയുടെ ഗുജറാത്ത് മോഡല്‍ വലിയൊരു നുണയാണ്. അത്തരത്തിലൊരു വികസനമാതൃക ഗുജറാത്തില്‍ ഇല്ലെന്നാണ് അവിടത്തെ ജനങ്ങള്‍ പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News