രാജ്യസഭയില്‍ കന്നിപ്രസംഗം നടന്നില്ല; പറയാനുള്ളത് എഫ്ബി ലൈവില്‍ പറഞ്ഞ് സച്ചിന്‍

ദില്ലി: രാജ്യസഭയില്‍ തന്റെ കന്നിപ്രസംഗം നടത്താനെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നിരാശയായിരുന്നു ഫലം.

രാജ്യത്തെ കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെക്കുറിച്ചും കായികമേഖലയുടെ ഭാവിയെ സംബന്ധിച്ചുമായിരുന്നു സച്ചിന്‍ അന്ന് സംസാരിക്കാനിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എംപിമാരുടെ സഭയിലെ ബഹളത്തെ തുടര്‍ന്ന് പ്രസംഗം തടസപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവുമായി സച്ചിന്‍ വരുന്നത്. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയില്‍ കായികക്ഷമതയും ആരോഗ്യവുമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതിനെക്കുറിച്ചാണ് സച്ചിന്‍ പറയുന്നത്. ഇന്നലെ രാജ്യസഭയില്‍ എനിക്ക് പറയാനുള്ളത് ഇതായിരുന്നു എന്ന ആമുഖത്തോടെയാണ് സച്ചിന്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ടത്.

2012ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും സഭിലെ സച്ചിന്റെ അസാന്നിധ്യം പലപ്പോഴും വിമര്‍ശനത്തിനിടയായിരുന്നു. അംഗത്വ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ശേഷിക്കെയാണ് താരം ആദ്യമായി നോട്ടീസ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News