ആവേശത്തിന്റെ ഉന്നതിയില്‍ കോഴിക്കോട്ടുകാര്‍; മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി ഇന്ന് നാടിന് സമര്‍പ്പിക്കും

ആവേശത്തിന്റെ ഉന്നതിയിലെത്തിയിരിക്കുകയാണ് കോഴിക്കോട്ടെ ജനങ്ങള്‍. കോഴിക്കോട്ടുകാരുടെ മിഠായിത്തെരുവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു ഇനിയുള്ളത് അവസാനഘട്ട മിനുക്ക് പണികള്‍ മാത്രമാണ്.

കോഴിക്കോട്ടുകാരുടെ മിഠായി തെരുവ് പൂര്‍ണ്ണ സുന്ദരിയായി കഴിഞ്ഞു. എന്തെന്നില്ലാത്ത ആഘോഷത്തില്‍ മുഴുങ്ങിയിരിക്കുകയാണ് കോഴിക്കോട്ടുകാര്‍. ഉദ്ഘാടനത്തിന് മുന്നേത്തന്നെ തന്റെ മിഠായി തെരുവിന്റെ ഭംഗി കൂടുതല്‍ ആസ്വദിക്കാന്‍ ഒട്ടേറെ പേര്‍ എത്തികൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് എന്ത്് ഉത്പന്നം വേണമോ അത് നല്‍കാന്‍ മിഠായിത്തെരുവിനെ സാധിക്കൂ എന്ന് പൂര്‍ണ്ണ വിശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍.

ഉദ്ഘാടനത്തിന്റെ അവസാന മിനുക്കു പണിക്കള്‍ തകൃതിയായി നടക്കുന്നു. വാഹനങ്ങള്‍ മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലാണ് സാധനം വാങ്ങാന്‍ എത്തുന്നവര്‍. മിഠായി തെരുവ് ആവേശമാണ് വികാരവുമാണ് കോഴിക്കോട്ടുകാര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News