ബിജെപിയില്‍ ചേരിത്തിരിവ്; ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ നേതൃത്വം

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി നേതൃത്വം. എംഎല്‍എമാര്‍ ചേരി തിരിഞ്ഞതോടെ കേന്ദ്ര നിരീക്ഷക സംഘത്തിന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ എംഎല്‍എമാരെ അനുനയിപ്പിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി.

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമലിന്റെ തോല്‍വിയോടെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. സംസ്ഥാന നേതൃത്വത്തിന്റെ ചേരിതിരിവാണ് ബിജെപിക്ക് വെല്ലുവിളിയാകുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രേംകുമാര്‍ ധുമല്‍ തോറ്റെങ്കിലും, ധുമലിനെ തന്നെ മുഖ്യമന്തിയാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ധുമലിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രതിഷേധവും ശക്തമാണ്. ഇതോടെ ഇന്നലെ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ നിര്‍മലാ സീതാരാമന് തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.

അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതില്‍ കേന്ദ്രസംഘം പരാജയപ്പെട്ടതോടെ നരേന്ദ്രമോദിയുടെയും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും തീരുമാനം നിര്‍ണായകമാണ്.

ഹിമാചലില്‍ സംസ്ഥാന നേതൃത്വത്തിന്റെ ചേരിതിരിവ് പരിഹരിച്ച് മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നത് ബിജെപി നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News