അയ്യപ്പ ഭക്തിയിലലിഞ്ഞ് സാന്നിധാനം; ആയിരങ്ങളെ സാക്ഷിയാക്കി കര്‍പ്പൂരാഴി

സാന്നിധാനവും ഭക്തരും അയ്യപ്പ ഭക്തിയിലലിഞ്ഞ സന്ധ്യയില്‍ ആയിരങ്ങളെ സാക്ഷിയാക്കി സന്നിധാനത്ത് കര്‍പ്പൂരാഴി നടന്നു. മണ്ഡലപൂജയ്ക്കു മുന്നോടിയായി പൊലീസാണ് കര്‍പ്പൂരാഴി നടത്തിയത്.

ദീപാരാധനയ്ക്കു ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ ഓട്ടുരുളിയില്‍ ഒരുക്കിവച്ച കര്‍പ്പൂരം തെളിയിച്ചതോടെയാണ് കര്‍പ്പൂരാഴിക്കു തുടക്കമായത്. തുടര്‍ന്ന് ഘോഷയാത്ര.

അയ്യപ്പ സ്വാമിയോടുള്ള പോലീസ് അയ്യപ്പന്മാരുടെ ആദരവും ഭക്തിയും തെളിയിക്കുന്നതായിരുന്നു ഘോഷയാത്ര. പുലിവാഹനനായ അയ്യപ്പസ്വാമിക്കു പിന്നിലായി പുലികളും വാദ്യമേളങ്ങളും കാവടി ഘോഷയാത്രയും മയൂര നൃത്തവും.

വാവരുസ്വാമി, ശ്രീരാമന്‍, സീത, ശിവന്‍, പാര്‍വതി തുടങ്ങിയ വേഷ വിധാനങ്ങളെല്ലാം പോലീസ് അയ്യപ്പന്മാര്‍ അണിഞ്ഞു. ചെണ്ടശിങ്കാരിപഞ്ചാരി മേളങ്ങളും നാദസ്വരവും സന്നിധാനത്ത് വാദ്യമേള വിസ്മയം തീര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News