നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്; ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗ്ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കോട്ടയം ജില്ലയിലെ വസ്തു വകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. നഴ്‌സുമാരെ കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്തതു വഴി 100 കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

കോട്ടയം ജില്ലയില്‍ ഉതുപ്പ് വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള 1.92 കോടി രൂപ വിലവരുന്ന 9.3 ഏക്കര്‍ സ്ഥലമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഉതുപ്പ് വര്‍ഗ്ഗീസിന്റെ കൊച്ചിയിലെ സ്ഥാപനമായ അല്‍ സറാഫ നഴ്‌സുമാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്തതു വഴി അനധികൃമായി സമ്പാദിച്ച 100 കോടി രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കണ്ടെത്തിയിരുന്നു.

കേസ് അന്വേഷിക്കുന്ന സിബിഐ ഉതുപ്പ് വര്‍ഗ്ഗീസിനെ കഴിഞ്ഞ മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. റിക്രൂട്ട്‌മെന്റ് വഴി 300 കോടി തട്ടിയെടുത്തുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

റിക്രൂട്ട്‌മെന്റ് ഫീസായി ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും 19,500 രൂപ വാങ്ങുന്നതിനു പകരം ഓരോരുത്തരില്‍ നിന്നും 19.50 ലക്ഷം രൂപ ഉതുപ്പിന്റെ സ്ഥാപനം വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇതു വഴി സമ്പാദിച്ച കോടികള്‍ വിദേശത്തേക്ക് കടത്തിയെന്ന കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

കോട്ടയം സ്വദേശിയായ ഉതുപ്പ് വര്‍ഗ്ഗീസ് ഇപ്പോള്‍ ജാമ്യത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News