മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി കേന്ദ്രം; വാഹനമിടിച്ച് മരണമുണ്ടായാല്‍ ഏഴു വര്‍ഷം തടവുശിക്ഷ

ദില്ലി: മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മദ്യലഹരിയില്‍ വാഹനമോടിച്ച് മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

മദ്യലഹരിയില്‍ വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ അപര്യാപ്തമാണെന്നും അതുകൊണ്ട് കര്‍ശന ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇക്കാര്യം ആദ്യം പരിഗണിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി കുറ്റക്കാര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ എര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വാഹന രജിസ്‌ട്രേഷന്‍ സമയത്ത് തന്നെ നിര്‍ബന്ധമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
റോഡില്‍ റേസിംഗും സ്റ്റണ്ടും നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദേശിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കമുളളവയുടെ വേഗത നിയന്ത്രിക്കാനുളള നിയമവും ഇതോടെ നിലവില്‍ വന്നേക്കും.

നിലവില്‍ മദ്യപിച്ച് ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്ന അപകടം മരണങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ്/ രണ്ട് വര്‍ഷം തടവും പിഴയും ആണ് ലഭിക്കാറുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here