കുതിരയെ ക്രൂരമായി മര്‍ദിച്ചു; ബംഗാള്‍ സ്വദേശിക്കെതിരെ കേസ്

കൊല്ലത്ത് കുതിരയെ പിവിസി പൈപ്പ് കൊണ്ട് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ബംഗാള്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി എസ്പിസിയെയും പോലീസിനേയും വിളിക്കുകയും ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം ഗാന്ധി പാര്‍ക്കില്‍ കെട്ടിയിട്ടിരുന്ന 8 മാസം പ്രായമായ ലക്ഷ്മി എന്ന കുതിര കെട്ടഴിഞ്ഞ് റോഡിലേക്കിറങ്ങി ഓടി. പിന്നാലെ പോയ സംരക്ഷകനായ മജാദേവ് ഹൊസൈന്‍ കുതിരയെ തിരികെ എത്തിച്ച ശേഷം കയ്യില്‍ കിട്ടിയ പിവിസി പൈപ്പ് ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണ ദൃശ്യങ്ങള്‍ പാര്‍ക്കിലെത്തിയ യുവാവ് പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപിക്കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ തോമസിന്റെ നിര്‍ദ്ദേശപ്രകാരം എസ്പിസിഎ പാര്‍ക്കിലെത്തി കുതിരയെ പരിശോധിക്കുകയും പോലീസില്‍ രേഖാ മൂലം പരാതിപെടുകയായിരുന്നു

കുതിരയെ മര്‍ദ്ദിച്ച ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി പാര്‍ക്കിന്റെ ചുമതലയുള്ള രാജേഷ് പറഞ്ഞു.

ഭാരത ജന്തു ഹിംസ നിരോധന നിയമ പ്രകാരം മാജാദേവിനെതിരെ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here