ജനുവരി മുതല്‍ ഈ ബൈക്കുകള്‍ക്ക് വില കൂടും

ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ഇരുചക്രവാഹന നിര്‍മാതാക്കള്‍. പ്രമുഖ നിര്‍മാതാക്കളായ ഹീറോയാണ് ബൈക്കുകള്‍ക്ക് ഏറ്റവും ഒടുവിലായി വിലവര്‍ധനാ പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.

2018 ജനുവരി ഒന്ന് മുതല്‍ നാനൂറ് രൂപയോളമാണ് ഹീറോ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ മോട്ടോര്‍ സൈക്കിളുകളുടെ സ്‌കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര.

43,316 രൂപ പ്രൈസ് ടാഗില്‍ ഹീറോ എച്ച്എഫ് ഡീലക്‌സ് വിപണിയില്‍ എത്തുമ്പോള്‍ 1.07 ലക്ഷം രൂപയാണ് കരിസ്മ ZMRന്റെ എക്‌സ്‌ഷോറൂം വില. ജനുവരി മുതല്‍ ഹീറോയുടെ പുതിയ ബൈക്കുകളായ പാഷന്‍ പ്രോ, പാഷന്‍ എക്‌സ്‌പ്രോ, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ എന്നിവ വിപണിയിലെത്തും.

ഹീറോയെ കൂടാതെ മറ്റു ബൈക്ക് നിര്‍മ്മാതാക്കളും വില വര്‍ധനയുമായി രംഗത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News