പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമെന്ന് സൂചന; മൃതദേഹത്തിലും സമീപത്തും രക്തക്കറകള്‍; വായില്‍ നിന്ന് രക്തം ഒഴുകിയ നിലയില്‍

കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുളളിലെ ബില്‍ഡിങ്ങില്‍ കോണിപ്പടിയുടെ കൈവരിയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിലും മൃതദേഹത്തിന് സമീപവും രക്തക്കറകളും കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്.

പുലര്‍ച്ചെയാണ് ബസ് സ്റ്റാന്‍ഡിനുളളിലെ കെട്ടിടത്തില്‍ കോണിപ്പടിയുടെ കൈവരിയില്‍ മൃതദേഹം കാണപ്പെട്ടത്. കറുത്ത മുണ്ടില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിലും സമീപവും രക്തക്കറകളും കണ്ടെത്തി.

35 വയസ്സ് തോന്നിക്കുന്ന ഇയാളുടെ വായില്‍ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ബസ് സ്റ്റാന്‍ഡിന് സമീപത്തുളള മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ അര്‍ധരാത്രിക്ക് ശേഷം ഇവിടെ നിന്നും വലിയ ശബ്ദം കേട്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതരസംസ്ഥാനക്കാര്‍ തമ്മില്‍ പലപ്പോഴും ഇത്തരം വഴക്കുകള്‍ സാധാരണമായതിനാല്‍ ആരും ശ്രദ്ധിച്ചില്ല.

സംസ്ഥാനത്ത് ഏറ്റവുമധികം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണ് പെരുമ്പാവൂര്‍. അതിനാല്‍ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രാഥമിക അന്വേഷണം ഈര്‍ജ്ജിതമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News