നടി ആക്രമിക്കപ്പെട്ട കേസ്: നടീനടന്‍മാരുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍.

താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി സമര്‍പിച്ചത്.

അതേസമയം, കേസിലെ കുറ്റപത്രം പോലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ കോടതി ഇന്ന് വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് കുറ്റപത്രം ചോര്‍ന്നു എന്നും അതിന് പിന്നില്‍ പോലീസാണെന്നുമാണ് ദിലീപിന്റെ പരാതി.

ഈ സാഹചര്യത്തില്‍ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്നും ദിലീപ് തന്നെയാകും കുറ്റപത്രം ചോര്‍ത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായ വാദം നടന്ന ശേഷമാണ് ഇന്ന് വിധി പറയാന്‍ മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here