ഡ്രൈവര്‍ അടിച്ചു പാമ്പായി; പയ്യന്നൂര്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരന്‍

കഴിഞ്ഞ ദിവസം രാത്രി ബംഗളൂരില്‍ നിന്നും പയ്യന്നൂരിലേക്ക് കല്ലട ബസില്‍ യാത്ര ചെയ്തവര്‍ക്ക് ശരിക്കും ഒരു സിനിമ കണ്ടതിന്റെ അനുഭവമായിരുന്നു.

മറ്റൊന്നുമല്ല, തങ്ങള്‍ സഞ്ചരിച്ച ബസിന്റെ ഡ്രൈവര്‍ മദ്യലഹരിയിലായതിനെ തുടര്‍ന്ന് സഹയാത്രികന്‍ ബസിന്റെ നിയന്ത്രണമേറ്റെടുത്താല്‍ പിന്നെ ആരാണ് ത്രില്ലടിക്കാതിരിക്കുക.

ത്രില്ലടി മാത്രമല്ല, നല്ല ഭയവുമായാണ് യാത്രക്കാര്‍ക്ക് ബസ് സമ്മാനിച്ചത്. ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ചതിനാല്‍ വഴിയില്‍ പലയിടത്തും വച്ച് ബസ് സൈഡ് സ്ലാബുകളില്‍ തട്ടി. വിരാജ്‌പേട്ട എത്തിയതോടെ യാത്രക്കാര്‍ ഇടപെട്ട് മദ്യലഹരിയിലുണ്ടായിരുന്ന ഡ്രൈവറെ മാറ്റുകയായിരുന്നു.

പകരം യാത്രക്കാരില്‍ ഒരാള്‍ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് സഹയാത്രികരെ സുരക്ഷിതമായി വളപ്പട്ടണം വരെ എത്തിച്ചു. വളപ്പട്ടണം എത്തിയപ്പോള്‍ പകരം ഡ്രൈവറെ പൊലീസ് ഏര്‍പ്പെടുത്തുകയായിരുന്നു. മാക്കൂട്ടം ചുരം എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ ഇടപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.

ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവര്‍ വിനയനെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News