മുഖ്യമന്ത്രി പിണറായിയുടെ ‘നാം മുന്നോട്ട്’ ടിവി ഷോ ഡിസംബര്‍ 31 മുതല്‍; അവതാരകയായി വീണാ ജോര്‍ജ്; ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം സ്ത്രീ സുരക്ഷ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ ‘നാം മുന്നോട്ട്’ ഡിസംബര്‍ 31 മുതല്‍ പ്രേക്ഷകരിലേക്ക്. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം. 27 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

ജനകീയ വികസന വിഷയങ്ങളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ ഷോയായ ‘നാം മുന്നോട്ട്’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഡിസംബര്‍ 31 മുതലാണ് പരിപാടിയുടെ സംപ്രേക്ഷണം ആരംഭിക്കുന്നത്. സ്ത്രീ സുരക്ഷയാണ് ആദ്യ ദിനം പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നത്.

ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് നാം മുന്നോട്ട് പ്രേക്ഷകരിലെത്തുന്നത്. 27 മിനിട്ടാണ് പരിപാടിയുടെ ദൈര്‍ഘ്യം. തിരുവല്ലം ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ ഒരുക്കിയ പ്രത്യേക സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം.

ഓരോ ഭാഗവും ഓരോ വിഷയത്തെ കേന്ദ്രീകരിച്ചാകും. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

പാനലില്‍ ഉള്ള വിദഗ്ധരും പ്രേക്ഷകരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്ന വിധത്തിലാണ് പരിപാടി തയ്യാറാക്കുന്നത്. ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് പരിപാടിയുടെ അവതാരക.

പലപ്പോളായി മുഖ്യമന്ത്രിക്ക് കത്തെഴുെതിയ കുട്ടികളെ ഉള്‍പ്പെടുത്തി ഒരു ഭാഗവും പരിപാടിയില്‍ ഉണ്ടാകും. സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആണ് നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News