കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍; ലാലുവിനെ ജയിലിലേക്ക് മാറ്റി; ഗൂഢാലോചനയെന്ന് ആര്‍ജെഡി; മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ വെറുതെവിട്ടു

കാലിത്തീറ്റ കുംഭകാണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും ലാലുപ്രസാദ് യാദവ് കുറ്റക്കാരന്‍. റാഞ്ചി സി ബി ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെ 16 പ്രതികള്‍ക്കുള്ള ശിക്ഷ അടുത്തമാസം മൂന്നിന് വിധിക്കും.കേസിലുള്‍പ്പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.

കാലിത്തീറ്റ കൂംഭകോണവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കരനാണെന്ന് റാഞ്ചി സി ബി ഐ കോടതി വിധിച്ചു.1991-94 കാലയളവില്‍ ദിയോഗഢ് ജില്ലാ ട്രഷറിയില്‍ നിന്ന് വ്യാജരേഖകള്‍ ഉണ്ടാക്കി 89 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

വിധി കേള്‍ക്കാന്‍ ലാലുപ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള പ്രതികളും ലാലുവിന്റെ മകനും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വിനി യാദവ് ഉള്‍പ്പെടെ ആര്‍ ജെ ഡി നേതാക്കളും കോടതിയില്‍ എത്തിയിരുന്നു22 പ്രതികളുണ്ടായിരുന്ന കേസില്‍ ലാലു ഉള്‍പ്പെടെ 16 പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയപ്പാള്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്ര ഉള്‍പ്പെടെ ആറെ പേരെ വെറുതെ വിട്ടു.

1990 നു ശേഷമുള്ള ലാലുവിന്റെ സമ്പാദ്യങ്ങള്‍ കണ്ടുകെട്ടാനും ജസ്റ്റിസ് ശിവ്പാല്‍ വിധിയില്‍ പറയുന്നുണ്ട്.കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പോലീസ് ലാലുവിനെ അറസ്റ്റ് ചെയ്ത് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലേക്ക് കൊണ്ടുപോയി.

രാഷ്ട്രീയ പ്രതിയോഗിയായ ലാലുവിനെതിരെ ബി ജെ പി ഗൂഢാലോചന നടത്തിയെന്നും സി ബി ഐ പക്ഷപാതപരമായി പെരുമാറിയെന്നും ആര്‍ ജെ ഡി നേതാക്കള്‍ പ്രതികരിച്ചു.2013 ല്‍ കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ലാലുവിനെ ഇതേ കോടതി തന്നെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

രണ്ട് മാസം ജയിലില്‍ കഴിഞ്ഞതിനു ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങി.വിണ്ടും രാഷ്ട്രീയത്തില്‍ സജീവമായ ലാലു ബി ജെ പി ക്കെതിരെ ശക്തമായ പോര്‍മുഖം തുറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസില്‍ വീണ്ടും ഇരുമ്പഴിക്കുള്ളിലേക്ക് പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News