പൃഥിരാജിന്‍റെ പ്രഖ്യാപനത്തിന് മുന്നില്‍ ആരാധകര്‍ ഞെട്ടി; പിന്നാലെ കൈയ്യടി

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥിരാജ്. ഇപ്പോഴിതാ പൃഥിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഇന്ന് ഫേസ്ബുക്ക് ലൈവിലെത്തി പൃഥി നടത്തിയ പ്രഖ്യാപനം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു.

ക്രിസ്മസിന് കേരളത്തില്‍ വിമാനം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയേറ്ററുകളിലും മോണിംഗ് ഷോയും നൂണ്‍ ഷോയും സൗജന്യമായി കാണാന്‍ സാധിക്കുമെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രഖ്യാപനം. മറ്റ് രണ്ട് ഷോകള്‍ക്കും കൂടി കിട്ടുന്ന പണം മുഴുവന്‍ വിമാനം സിനിമയ്ക്ക് പ്രചോദനമായ സജിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സജിയുടെ ജീവിതം പ്രമേയമാക്കിയാണ് വിമാനം ചെയ്തിരിക്കുന്നത്. സജിയോട് എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഈ സിനിമ കാണാന്‍ ഒരു അവസരം ഒരുക്കി കൊടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതിന് ശേഷം ഞങ്ങള്‍ക്ക് തോന്നിയ ഒരു ഐഡിയ ആണ് ഫ്രീ ഷോയെന്ന് പൃഥി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here