പ്രവാസികള്‍ക്ക് സാന്ത്വനവുമായി പിണറായി സര്‍ക്കാര്‍; പ്രവാസികള്‍ക്കായി സമ്പൂര്‍ണ ഭവനപദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി

പ്രവാസികള്‍ക്കായി സമ്പൂര്‍ണ ഭവനപദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് പ്രവാസിവെല്‍ഫെയര്‍ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസജീവിതം അവസാനിപ്പിച്ച് ഒന്നുമില്ലാതെ തിരിച്ചെത്തിയവരാണേറെയും. ഇവര്‍ക്കായി സമ്പൂര്‍ണ ഭവനപദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രവാസികളുടെ ക്ഷേമംകൂടി മുന്നില്‍ക്കണ്ട് സംഘടിപ്പിക്കുന്ന കേരള സഭ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള സമീപനം വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

പ്രവാസി വെല്‍ഫെയര്‍ബോര്‍ഡ് സംഘടിപ്പിച്ച പ്രവാസികൂട്ടായ്മയും അഗ്വത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി ഇ ഒ സി ജോസ്, പി ഉബൈദുള്ള എം എല്‍ എ, ടി കെ ഹംസ, പി എം എ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News