ഐഎസ്എല്ലില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെയടക്കം മത്സരങ്ങളില്‍ മാറ്റം; പുതുക്കിയ മത്സരക്രമം ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഫിക്‌സചറുകളിൽ മാറ്റം. മൊത്തത്തിൽ 12 മത്സരങ്ങളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടക്കമുള്ള മത്സരങ്ങളിൽ മാറ്റമുണ്ട്.

ഫെബ്രുവരി 9ന് നടക്കേണ്ടിയിരുന്ന ബ്ലാസ്റ്റേഴ്‌സ് എ.ടി.കെ മത്സരമാണ് ഫെബ്രുവരി 8ലേക്ക് മാറ്റിവെച്ച മത്സരങ്ങളിൽ ഒന്ന്. ജനുവരി 14ന് നടക്കേണ്ട മുംബൈ സിറ്റി എഫ്.സി – ബ്ലാസ്റ്റേഴ്‌സ് മത്സരം വൈകുന്നേരം 5.30ന് പകരം രാത്രി 8 മണിക്കാണ് പുതിയ സമയപ്രകാരം നടക്കുക.

ജനുവരി 31ന് നടക്കേണ്ടിയിരുന്ന എ.ടി.കെയും എഫ്.സി ഗോവയും തമ്മിൽ കൊൽക്കത്തയിൽ നടക്കേണ്ട മത്സരം ജനുവരി 3ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. ബെംഗളൂരു എഫ്.സിയും ഗോവയും തമ്മിൽ ഫെബ്രുവരി 8ന് നടക്കേണ്ട മത്സരം ഫെബ്രുവരി 9ലേക്കും മാറ്റിവെച്ചിട്ടുണ്ട്.

ജനുവരി 31ന് നടക്കേണ്ടിയിരുന്ന ബെംഗളൂരു – ചെന്നൈയിൻ മത്സരവും മാറ്റിവെച്ചതിൽ പെടും. ബെംഗളൂരു എഫ്.സിയുടെ എ.എഫ്.സി കപ്പ് മത്സരങ്ങളുടെ ഫിക്സ്റുകളും പുറത്ത് വന്നതാണ് മത്സരം മാറ്റി വെക്കാൻ കാരണം. ഫെബ്രുവരി 6നെക്കണ് മത്സരം മാറ്റിവെച്ചത്. എ.എഫ്.സി കപ്പിൽ ബെംഗളുരുവിന്റെ മത്സരം ജനുവരി 30നാണ്.

ഫെബ്രുവരി 4ന് നടക്കേണ്ടിയിരുന്ന ഡൽഹി ഡൈനാമോസ് – മുംബൈ സിറ്റി മത്സരവും മാറ്റിവെച്ചതിൽ പെടുന്നു. ഫെബ്രുവരി 27ലേക്കാണ് മത്സരം മാറ്റിവെച്ചത്. ജംഷഡ്‌പൂർ എഫ്.സിയുടെ ഹോം ബെംഗളൂരു എഫ്.സിയുമായുള്ള ഹോം മത്സരത്തിന്റെ ഗ്രൗണ്ടിലും മാറ്റമുണ്ട്. ജെ.ആർ.ഡി ടാറ്റ സ്റ്റേഡിയത്തിന് പകരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News