ജയലളിതയുടെ ആര്‍ കെ നഗറില്‍ ജനവിധി ആര്‍ക്കൊപ്പം; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ടിടിവി ദിനകരന്‍ കുതിക്കുന്നു; തപാല്‍ വോട്ട് ഡിഎംകെയ്ക്ക്; പീപ്പിളില്‍ തത്സമയം കാണാം

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന ആർ കെ നഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ അണ്ണാ ഡി എം കെ വിമത സ്ഥാനാര്‍ത്ഥിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന് അനുകൂലമാണ്.  അതേസമയം ഏക തപാല്‍ വോട്ട് മരുതു ഗണേഷന്‍ സ്വന്തമാക്കി.

എ ഐ ഡി എം കെ യുടെ ഇ മധുസൂദനൻ ,ഡി എം കെ യുടെ മരുതു ഗണേശൻ, സ്വതന്ത്രനായി മത്സരിച്ച ടി ടി വി ദിനകരൻ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

ടി ടി വി ദിനകരന് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതായിരിക്കും ആർ കെ നഗർ ഉപ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തലുകള്‍.

ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം തത്സമയം പീപ്പിള്‍ ടി വിയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here