ഫിലിപ്പീന്‍സിനെ കണ്ണീര്‍ കടലാക്കി ടെമ്പിന്‍ ആഞ്ഞടിക്കുന്നു; 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി

തെക്കന്‍ ഫിലിപ്പീന്‍സില്‍ ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഏകദേശം 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ഫിലിപ്പീന്‍സിലെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മിണ്ടനാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതയ്ക്കുന്നത്. ടുബോഡ് നഗരത്തിന് സമീപമുള്ള ദലാമ ഗ്രാമത്തിലും ലനാവോ ദേല്‍ നോര്‍ടേ പ്രവിശ്യയിലും കൊടുങ്കാറ്റ് നാശം വിതക്കുകയായിരുന്നു.

ഏകദേശം 70,000ത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നാണ് വ്യക്തമാകുന്നത്. പൊലീസും പട്ടാളക്കാരും ഗ്രാമവാസികളും ചേര്‍ന്നാണ് ഗ്രാമത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കി മൃതശരീരങ്ങള്‍ കണ്ടെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here