
രാജ്യത്തെ ടെലിക്കോം വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് ജിയോ ആയിരുന്നു. ഇപ്പോഴിതാ വീണ്ടും വിപണിയില്‍ ശ്രദ്ധേയമായ ഓഫറുകളുമായി ജിയോ എത്തി.
പുതുവത്സര ഓഫറുകളെന്ന പേരിലാണ് ജിയോ ഓഫറുകളെത്തിയിരിക്കുന്നത്. 199 രൂപയ്ക്കും 299 രൂപയ്ക്കും ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകള്‍ നല്‍കുന്നതാണ് പുതുവല്‍സര ഓഫര്‍.
199 രൂപയുടെ പ്ലാനില്‍ 1.2 ജിബി ദിവസേന ഡാറ്റ 28 ദിവസത്തേക്കാണ് ലഭിക്കുക. 299 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകള്‍, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here