പൈതൃക തെരുവുകളുടെ പട്ടികയിൽ തലയുയർത്തി നവീകരിച്ച മിഠായിതെരുവ്; മുഖ്യമന്ത്രി പിണറായി നാടിനു സമര്‍പ്പിച്ചു; വീഡിയോ

പൈതൃക തെരുവുകളുടെ പട്ടികയിൽ തലയുയർത്തി കോഴിക്കോടിൻറെ സ്വന്തം മിഠായിതെരുവ്. ക്രിസ്മസ് – പുതുവത്സര സമ്മാനമായി നവീകരിച്ച മധുരഞ്ഞെരുവ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.

വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ മിഠായിതെരുവിന്റെ പ്രൗഢി വർധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉത്സവാന്തരീക്ഷത്തിലായിരുന്നു പുതുമോടിയണിഞ്ഞ മധുര തെരുവിൻറെ ഉദ്ഘാടനം.

കോഴിക്കോടൻ ഹൽവയുമായി വ്യാപാരികൾ തെരുവിലെത്തിയവരെ വരവേറ്റു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും നവീകരിച്ച മിഠായിതെരുവ് നടന്ന് കണ്ടു. തുടർന്ന് സ്വപ്ന മുഹൂർത്തം.

മിഠായിതെരുവിലെ വാഹന നിയന്ത്രണം തെരുവിൻറെ നന്മയും സുരക്ഷയും കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലത്തിന് ചേർന്ന വിധത്തിൽ മിഠായിതെരുവിനെ ഉയർത്തി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സാഹിത്യകാരൻ യു എ ഖാദർ, ചരിത്രകാരൻ എം ജി എസ് നാരായണൻ എന്നിവരെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി ടി പി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, മേയർ, ജില്ലാ കളക്ടർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

6.25 കോടി രൂപ ചെലവഴിച്ചാണ് തെരുവിന്റെ പൈതൃകം നിലനിര്‍ത്തി നവീകരണം പൂർത്തീകരിച്ചത്. അലങ്കാര വിളക്കുകള്‍, ഇരിപ്പിടങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിങ്ങനെ നീളുന്നു തെരുവിന്റെ പുതിയ സവിശേഷതകൾ. നൂറുകണക്കിന് പേരാണ് പുതുമോടിയണിഞ്ഞ മിഠായിതെരുവ് കാണാനായി കോഴിക്കോടെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here