വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് സംഘര്‍ഷം; ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു; ടിടിവി ദിനകരന്‍ മുന്നില്‍; പീപ്പിളില്‍ തത്സമയം കാണാം

ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് സംഘര്‍ഷം. എ ഐ ഡിഎം കെ പ്രവര്‍ത്തകരാണ് സംഘര്‍ഷം അ‍ഴിച്ചുവിട്ടതെന്നാണ് വ്യക്തമാകുന്നത്. ഇതിനെത്തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.

വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകറിന്‍റെ മുന്നേറ്റമാണ് വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ കണ്ടത്. ഇതാണ് എഐഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ വി എമ്മുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. ആദ്യ ഫല സൂചനകള്‍ അണ്ണാ ഡി എം കെ വിമത സ്ഥാനാര്‍ത്ഥിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന് അനുകൂലമാണ്.  അതേസമയം ഏക തപാല്‍ വോട്ട് മരുതു ഗണേഷന്‍ സ്വന്തമാക്കി.

എ ഐ ഡി എം കെ യുടെ ഇ മധുസൂദനൻ ,ഡി എം കെ യുടെ മരുതു ഗണേശൻ, സ്വതന്ത്രനായി മത്സരിച്ച ടി ടി വി ദിനകരൻ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.

ടി ടി വി ദിനകരന് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതായിരിക്കും ആർ കെ നഗർ ഉപ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തലുകള്‍.

ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം തത്സമയം പീപ്പിള്‍ ടി വിയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel