ആര്‍കെ നഗറില്‍ കരുത്തുകാട്ടി ദിനകരന്‍; വിജയം റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍; എഐഡിഎംകെയും ഡിഎംകെയ്ക്കും തിരിച്ചടി; നോട്ടയ്ക്കും പിന്നിലായ ബിജെപി നാണംകെട്ടു

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന ആർ കെ നഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്.

എഐഡിഎംകെ വിമത സ്ഥാനാര്‍ത്ഥിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. എഐഡിഎംകെയും ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ച് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍ ദിനകരനെക്കാള്‍ ബഹുദൂരം പിന്നിലാണ്.

മധുസൂദനനെക്കാള്‍ ഇരട്ടിയിലധികം വോട്ട് നേടിയാണ് ദിനകരന്‍ കുതിക്കുന്നത്. ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേശന്‍ മൂന്നാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ദിനകരന്റെ ലീഡ് 30,000 കവിഞ്ഞു. എഐഎഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനന് 33,446 വോട്ടുകള്‍ ലഭിച്ചു. ഡിഎംകെ സ്ഥാനാര്‍ഥി മരുത് ഗണേശിന് 17,145 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അതേസമയം, രാജ്യം ഭരിക്കുന്ന ബിജെപി നോട്ടയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്താണ്.

ടി ടി വി ദിനകരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് വോട്ടെണ്ണല്‍. തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നതായിരിക്കും ആർ കെ നഗർ ഉപ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തലുകള്‍.

ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം തത്സമയം പീപ്പിള്‍ ടി വിയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News