ലാലുവിന്‍റെ ജയില്‍വാസം ഇങ്ങനെ

കാലിത്തീറ്റ കുംഭകോണകേസിൽ ശിക്ഷിക്കപ്പെട്ട ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ ഒരുക്കിയിരിക്കുന്നത് പ്രത്യേക സൗകര്യങ്ങൾ.

ലാലുവിന് വീട്ടിൽ നിന്നു കൊണ്ടു വരുന്ന ഭക്ഷണം ക‍ഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.കൂടാതെ കൊതുകുവല,ദിനപത്രം,ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ശസ്ത്രക്രിയയെത്തുടർന്ന് ലാലുവിന്‍റെ ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടു വരാൻ അനുവദിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.ജയിലിൽ മറ്റ് തടവുകാർക്ക് ലാലുവിനെ കാണാൻ സാധിക്കില്ല.
2013ൽ ശിക്ഷിക്കപ്പെട്ടപ്പോൾ ക‍ഴിഞ്ഞ അപ്പർ ഡിവിഷൻ സെല്ലിലാണ് ലാലുവിനെ ഇത്തവണയും പാർപ്പിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News