കോഹ്‌ലി നായകസ്ഥാനത്ത് മടങ്ങിയെത്തി; അശ്വിനും ജഡേജയും പുറത്ത്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ വമ്പന്‍ സര്‍പ്രൈസുകള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫെബ്രുവരിയില്‍ നടക്കുന്ന ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കൊഹ്ലി നായക സ്ഥാനത്ത് മടങ്ങിയെത്തി.

മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവിനെയും  ശാര്‍ദുള്‍ താക്കൂറിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്.എന്നാല്‍ ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ഏകദിന ടീമില്‍ ഇടം കാണാനായില്ലെന്നതാണ് ശ്രദ്ധേയം.

ഏകദിന ട്വന്റി20 സ്‌പെഷലിസ്റ്റുകളായി കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും സെലക്ടര്‍മാര്‍ ഉറപ്പിച്ചതോടെയാണ് രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും പടിക്ക് പുറത്ത് നില്‍ക്കേണ്ടിവന്നത്.

യുവതാരങ്ങളായ കുല്‍ദീപ് യാദവ്, ചാഹലിനുമൊപ്പം അക്‌സര്‍ പട്ടേലാകും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക. അടുത്തിടെ നടന്ന പരമ്പരകളില്‍ ഇവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ശ്രീലങ്കയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ മലയാളിയായ ശ്രേയസ് അയ്യര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഉമേഷ് യാദവ് ഇടംപിടിച്ചില്ല. ഏറെ നാള്‍ ടെസ്റ്റില്‍ മാത്രം പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തി.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അക്‌സര്‍ പേട്ടല്‍, ഷര്‍ദുല്‍ ഠാകുര്‍, ഭുവനേശ്വര്‍ കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here