സിപിഐഎമ്മിനെതിരെ വ്യാജവാര്‍ത്ത; ഒടുവില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി

കൊല്ലപ്പെട്ട സി പി ഐ എം പ്രവര്‍ത്തകന്‍റെ അനുസ്മരണ ചടങ്ങില്‍ പ്രതിയും എന്ന തലക്കെട്ടില്‍ നവംമ്പര്‍ 11നാണ് മാതൃഭൂമി തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സി പി ഐ എം പ്രവര്‍ത്തകനായ എം.കെ സുധീര്‍കുമാര്‍ 2007 നവംമ്പര്‍ 5 നാണ് കൊല്ലപ്പെട്ടത്. ബി ജെ പി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

എന്നാല്‍ പ്രതികളില്‍ ഒരാള്‍ ബി ജെ പി വിട്ട് സി പി ഐ എമ്മില്‍ ചേര്‍ന്നെന്നും കണ്ണൂര്‍ കുടക്കളത്ത് നടന്ന സുധീര്‍കുമാര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തെന്നുമായിരുന്നു മാതൃഭൂമി വാര്‍ത്ത.

കളള വാര്‍ത്തക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇപ്പോ‍ഴത്തെ ഖേദപ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News