നാടെങ്ങും ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുമ്പോൾ ആഘോഷങ്ങളിൽ നിന്ന് മാറ്റി നിർത്തുകയാണ് ക്രിസ്തുമസ് പുതുവത്സരങ്ങളെ വിളിച്ചറിയിച്ച് എത്തിയിരുന്ന ഒരുകൂട്ടരെ. നവമാധ്യമങ്ങളുടെ കടന്ന് വരവോടെ, ആഘോഷങ്ങൾക്ക് ആശംസയറിയിച്ച് എത്തിയിരുന്ന ഇവരെ ഇന്ന് ആർക്കും വേണ്ട.
ഏങ്കിലും പഴമയെ ഇഷ്ടപ്പെട്ട് തങ്ങളെ തേടി എത്തുന്ന ചിലരെങ്കിലുമുണ്ടല്ലോ എന്ന സന്തോഷത്തിൽ ക്രിസ്തുമസ് വിപണിയിൽ സജീവമാക്കുകയാണിവർ.
ക്രിസ്തുമസും പുതുവത്സരവുമൊക്കെ വിരുന്നിനെത്തുമ്പോൾ ഒരുകാലത്ത് ഞങ്ങളായിരുന്ന പ്രധാനികൾ. വർണ്ണകടലാസുകളിൽ വ്യത്യസ്ഥ രൂപത്തിൽ വിപണിയിലെത്തുന്ന ആശംസാകാർഡുകളെ തേടിയെത്താത്തവരും ഞങ്ങളിലൂടെ സ്നേഹം പങ്കിടാത്തവരും ചുരുക്കമാണ്.
എന്നാൽ കാലത്തിനനുസരിച്ച് കോലം മാറി നവമാധ്യമങ്ങൾക്ക് മുമ്പിൽ മനുഷ്യൻ മുട്ടു മടക്കിയപ്പോൾ ഇന്നത്തെ തലമുറക്ക് ഞ്ഞങ്ങളെ വേണ്ടന്ന മട്ടാണ്.വഴിവക്കിലെ തുരുമ്പ് പിടിച്ച ഇരുമ്പ് പെട്ടിയിൽ നിന്ന് സ്വാതന്ത്ര്യം നേടി വിരുന്നുകാരനായി വീട്ടിലെത്തുമ്പോൾ നിങ്ങൾ തന്നിരുന്ന ആ സ്നേഹം അതു മറക്കാനാകാത്ത ഒരു അനുഭവമാണ്.
കൈക്കുള്ളിലെ മാന്ത്രിക പെട്ടിയിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് ആശംസയറിയിക്കുന്ന പുതുതലമുറക്ക് ഞങ്ങൾ ഒരു പഴങ്കഥതന്നെയായിരിക്കും. പക്ഷേ അതിൽ ഞങ്ങൾക്ക സങ്കടമൊന്നുമില്ല, കാരണം ചിലരെങ്കിലും ഇപ്പോഴും ഈ പഴമക്കാരെ തേടി എത്തുന്നുണ്ടല്ലോ എന്ന ചെറിയ സന്തോഷത്തിലാണ് ഞങ്ങൾ വിപണിയിലെത്തുന്നത്.
ആർക്കും വേണ്ടങ്കിലും ചിലരെങ്കിലും കുറിച്ചിടുന്ന ആ സ്നേഹ സൗഹൃത കുറിപ്പുകൾ, അതുമതി ഞങൾക്ക്. ക്രിസ്മസിനും വരാൻപോകുന്ന പുതുവത്സരത്തിനും സ്നേഹത്തോടെ ആശംസകൾ.
Get real time update about this post categories directly on your device, subscribe now.